Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Aid

Kottayam

ഭ​ര​ണ​ങ്ങാ​ന​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് അ​നു​വ​ദി​ക്ക​ണം

ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന ഭ​ര​ണ​ങ്ങാ​ന​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.

തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍ വ​ന്നു​പോ​കു​ന്നു, ആ​റാ​യി​ര​ത്തി​ല്‍​പ്പ​രം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന വി​വി​ധ സ്‌​കൂ​ളു​ക​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി, സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. 1978 വ​രെ ഭ​ര​ണ​ങ്ങാ​ന​ത്ത് പ​ള്ളി​വ​ക കെ​ട്ടി​ട​ത്തി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി ഭ​ര​ണ​ങ്ങാ​ന​ത്തി​നു​ണ്ട്. ഭ​ര​ണ​ങ്ങാ​ന​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ഈ​റ്റ​യ്ക്ക​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ആ​ന്‍റോ തെ​ക്കേ​തു​ണ്ടം, ഏ​ബ്ര​ഹാം മു​ടമ്പ​ള്ളി, റെ​ജി വ​ട​ക്കേ​മേ​ച്ചേ​രി, അ​ല്‍​ഫോ​ന്‍​സാ വെ​ട്ടി​ക്ക​ല്‍, നെ​ല്‍​സ​ണ്‍ ക​ല്ലോ​ലി, ജോ​ബി കു​റു​പ്പ​ന്‍ ചേ​രി, അ​നീ​ഷ് വ​യ​ലി​ല്‍, ജി​ന്‍​സ​ണ്‍ കൊ​ങ്ങ​മ​ല എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.

Latest News

Corehub Up